കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ലോട്ടറിയടിച്ച ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം

0 second read
0
0

കൊടുങ്ങല്ലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കോതപറമ്പില്‍ വിറ്റ ടിക്കറ്റിന്. കോതപറമ്പ് സ്വദേശി ഷാജഹാന്റെ ലക്കി ലോട്ടറി വില്‍പന കേന്ദ്രത്തില്‍ നിന്നു വില്‍പന നടത്തിയ ടിക്കറ്റിനാണു സമ്മാനം. ഷാജഹാന്റെ സഹോദരന്‍ കുമ്പളത്ത് അസീമാണ് ടിക്കറ്റെടുത്തത്.

അതേസമയം, ഇവിടെ നിന്നു സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള പുല്ലൂറ്റ് സ്വദേശി ഇല്ലത്തുപറമ്പില്‍ സന്തോഷ് താന്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ഉള്‍പ്പെടെ 8 ടിക്കറ്റ് മാറ്റിവയ്ക്കാന്‍ പറഞ്ഞിരുന്നതായും ഷാജഹാന്‍ മറുപടി നല്‍കിയിരുന്നതായും സന്തോഷ് പറഞ്ഞു. ഡിവൈഎസ്പിക്കു പരാതി നല്‍കി.

 

Load More Related Articles

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…