സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തില്‍ ഒരു പ്രതി വിദേശത്തേക്കു കടന്നു

0 second read
0
0

കറുകച്ചാല്‍: സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തില്‍ ഒരു പ്രതി വിദേശത്തേക്കു കടന്നു. പീഡിപ്പിക്കപ്പെട്ട പത്തനാട് സ്വദേശിയായ യുവതി (27) ഭര്‍ത്താവ് (32) അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ 9 പേര്‍ക്കെതിരെയാണു പൊലീസ് കേസ് എടുത്തത്.

ഇതില്‍ അഞ്ചു പേരെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ എറണാകുളത്തു നിന്നു പിടിയിലായി. ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ബാക്കിയുള്ള മൂന്നു പേരില്‍ ഒരാളാണു സൗദിയിലേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടു പേരെക്കുറിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…