ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല.. വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ വിചാരണവേളയില്‍ കേള്‍പ്പിച്ചു

1 second read
0
0

കൊല്ലം: എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല.-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ വിചാരണവേളയില്‍ കേള്‍പ്പിച്ചു.

തനിക്ക് സ്വന്തം വീട്ടിലേക്ക് വരണമെന്നും അച്ഛനെ കാണണമെന്നുമാണ് വിസ്മയ പറയുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെങ്കില്‍ എന്നെ കാണത്തില്ല. ഞാന്‍ എന്തെങ്കിലും ചെയ്യും എന്നും പറയുന്നുണ്ട്. കിരണിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണമാണ് കോടതിയില്‍ കേള്‍പ്പിച്ചത്. സൈബര്‍ പരിശോധനയിലാണ് ഇത് വീണ്ടെടുത്തത്.

കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍നേരം ബാങ്ക് വായ്പ ഉണ്ടെന്ന് അറിഞ്ഞതും സ്വര്‍ണം ലോക്കറില്‍വെക്കാന്‍ പോയപ്പോള്‍ തൂക്കം കുറവാണെന്ന് അറിഞ്ഞതും ത്രിവിക്രമന്‍ നായരോട് കിരണ്‍ പരാതിയായി പറയുന്നുണ്ട്.

ഇക്കാര്യങ്ങള്‍ നേരത്തേ മകള്‍ പറഞ്ഞിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് പിതാവ് മറുപടിപറയുന്നു. അവനോട് ഇതൊക്കെ മറച്ചുവെച്ചതെന്തിനെന്ന് മകളോട് ചോദിക്കുന്നുമുണ്ട്.

കാറില്‍നിന്ന് വിസ്മയ ഇറങ്ങിയോടിയതായും ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണമെന്നും കിരണ്‍ പറയുന്നത് മറ്റൊരു സംഭാഷണത്തിലുണ്ട്. അവളെ വേണ്ടെങ്കില്‍ കൊണ്ടാക്കാന്‍ ത്രിവിക്രമന്‍ നായര്‍ മറുപടി പറയുന്നു. വീട്ടില്‍വന്ന് ഇവളെയും കാറും സ്വര്‍ണവും കൊണ്ടുപോകാന്‍ കിരണ്‍ പറയുന്നതാണ് മറ്റൊരു സംഭാഷണം.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…