അങ്കമാലി: മര്‍ദ്ദംകൂടി ടാങ്കര്‍ തകരുമെന്നായപ്പോള്‍ ഡ്രൈവര്‍ വാതകം തുറന്നുവിട്ടു. തല നാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. ഏലൂരില്‍ നിന്ന് കോയമ്ബത്തൂര്‍ ആദിപാളയത്തിലേക്ക് 16 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും നിറച്ച് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത് ദേശീയ പാതയില്‍ വാപ്പാലശേരിയില്‍ രാവിലെ 7.45 ഓടെയായിരുന്നു സംഭവം.
പരിശോധനയില്‍ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് ഡ്രൈവര്‍ ഉടന്‍ സേഫ്റ്റി വാല്‍വ് പ്രവര്‍ത്തിപ്പിച്ച് വാതകം തുറന്നു വിടുകയായി
രുന്നു. തുറന്നു വിടാന്‍ താമസിച്ചിരുന്നെങ്കില്‍ ടാങ്ക് തകര്‍ന്ന് വന്‍തോതില്‍ ചോര്‍ച്ചയ്ക്ക് സാധ്യത ഉണ്ടായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി.
പാതയോരത്ത് വാഹനം നിര്‍ത്തി ഡ്രൈവര്‍ വാതകം തുറന്നു വിടുകയായിരുന്നു. പുകരൂപത്തില്‍ പരിസരത്ത് വാതകം വ്യാപിച്ചതോടെ ഭയവിഹ്വലരായ കാണികളില്‍ ചിലര്‍ വിവരം ഫയര്‍ ഫോഴ്‌സില്‍ അറിയിച്ചു. അങ്കമാലിയില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം വാഹനം സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റി വാതകം തുറന്നു വിടുന്നതിന് സൗകര്യം ഒരുക്കി. മര്‍ദ്ദം സാധാരണ നിലയിലേയ്ക്ക് ക്രമീകരിച്ച് അധികം താമസിയാതെ ഡ്രൈവര്‍ ടാങ്കറുമായി യാത്ര തുടര്‍ന്നു.
അങ്കമാലി സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ് ഡിബിന്റെ നേതൃത്വത്തില്‍ അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.ജിജി, ഗ്രേഡ് അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ , കെ.എം.അബ്ദുള്‍ നസീര്‍ സേനാംഗങ്ങളായ ബെന്നി അഗസ്തിന്‍ , പി.ആര്‍. സജേഷ് , വിനു വര്‍ഗീസ്, വി.ആര്‍.രാഹുല്‍ , ശശിധരന്‍ നായര്‍ എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.