സിപിഎം മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി

0 second read
0
0

തിരുവനന്തപുരം: പാറശാലയില്‍ സിപിഎം മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മെഗാ തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയില്‍ ചൊവ്വാഴ്ചയാണ് മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആര്‍.സലൂജയുടെ നേതൃത്വത്തില്‍ 502 വനിതകളാണ് തിരുവാതിര കളിച്ചത്. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെയാണിത് നടന്നതെന്നത് വന്‍ വിമര്‍ശനത്തിനു വഴിതെളിച്ചിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…