കുമ്പനാട്: ചീഫ് മാനേജര്‍ അടക്കം പത്തില്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുമ്പനാട് എസ്ബിഐ മെയിന്‍ ശാഖ താല്‍ക്കാലികമായി അടച്ചു. ചെസ്റ്റ് ബാങ്കായതിനാല്‍ ഇവിടെ നിന്നുമാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത്.
ഇത് വാങ്ങുന്നതിന് നിരവധി ആളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കില്‍ എത്തിയിരുന്നു. ഇവരും ആശങ്കയിലാണ്. ഇവിടെ നിന്നുള്ള ജീവനക്കാര്‍ തിരുവല്ലയിലെ എസ്ബിഐ റീജിനല്‍ ഓഫീസിലും മീറ്റിങ്ങിന് പോയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് പറയുന്നു. കോയിപ്രം പഞ്ചായത്തിലെ കുമ്പനാട് ജങ്ഷനിലാണ് ശാഖ സ്ഥിതി ചെയ്യുന്നത്.
മിനി ഗള്‍ഫ് എന്ന് അറിയപ്പെടുന്ന കുമ്പനാട്ടില്‍ ഏറ്റവുമധികം വിദേശ പണത്തിന്റെ ഇടപാട് നടക്കുന്നതും എസ്ബിഐ ശാഖയിലാണ്. ദിവസേന നൂറകണക്കിനാള്‍ക്കാരാണ് ഇടപാടുകള്‍ക്കായി ബാങ്കിലെത്തുന്നത്. ഇവിടെ എത്തിയവര്‍ക്കും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. അതിനാലാണ് ശാഖ താല്‍ക്കാലികമായി അടച്ചത്.