സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരക്കളിയില്‍ ക്ഷമചോദിച്ച് സംഘാടകസമിതി

0 second read
0
0

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരക്കളിയില്‍ ക്ഷമചോദിച്ച് സംഘാടകസമിതി. തിരുവാതിര നടത്തിയ സമയവും ചില വരികളും പലരിലും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നതായി സമ്മേളനത്തിന്റെ നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച പാറശാലയില്‍ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. കോവിഡ് ജാഗ്രതാ നിയന്ത്രണങ്ങളെ അവഗണിച്ചു നടത്തിയ പരിപാടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹവുമായി കണ്ണൂര്‍ തളിപ്പറമ്പിലേക്കുള്ള വിലാപയാത്ര നടക്കുമ്പോള്‍ പരിപാടി അരങ്ങേറിയതും വിമര്‍ശനത്തിനിടയാക്കി. സംഭവത്തില്‍ വീഴ്ച സംഭവിച്ചെന്നു ജില്ലാ നേതൃത്വം അംഗീകരിച്ചിരുന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…