റഷ്യയിലെ പേമില്‍ സര്‍വകലാശാലയില്‍ വെടിവയ്പ്, എട്ടുപേര്‍ മരിച്ചു

23 second read
0
0

പേം: റഷ്യയിലെ പേമില്‍ സര്‍വകലാശാലയില്‍ വെടിവയ്പ്. എട്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവച്ചയാളെ പിടികൂടി. സര്‍വകലാശാലയിലെ 18 വയസ്സുള്ള വിദ്യാര്‍ഥിയാണ് വെടിവച്ചതെന്ന് റഷ്യന്‍ അന്വേഷണ സമിതി അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ച് മുഖം മറച്ചുകൊണ്ടാണ് ഇയാള്‍ തോക്കുമായി എത്തിയത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചില വിദ്യാര്‍ഥികള്‍ ജനാലവഴി പുറത്തുചാടുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അറസ്റ്റ് ചെയ്യുന്നതിനിടെ, പ്രതിക്ക് പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ സമിതി പ്രതിനിധി വെറ്റ്ലാന പെട്രെങ്കോ മാധ്യമങ്ങളോട് പറഞ്ഞു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…