അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി

0 second read
0
0

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 21ന് പരിഗണിക്കാന്‍ മാറ്റി. പ്രോസിക്യൂഷന്‍ സമയം തേടിയതിനെ തുടര്‍ന്നാണു ഹര്‍ജി മാറ്റിയത്. കേസില്‍ സര്‍ക്കാര്‍ വിശദീകരണ പത്രിക നല്‍കിയേക്കും.

ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. കേസില്‍ ആറാം പ്രതിയായ ശരത്ത് കഴിഞ്ഞ ദിവസമാണു ജാമ്യാപേക്ഷ നല്‍കിയത്.

കഴിഞ്ഞ 26 വര്‍ഷമായി സൂര്യ ട്രാവല്‍സ് എന്ന പേരില്‍ ബിസിനസ് നടത്തുന്നുണ്ടെന്നും 25 വര്‍ഷത്തിലേറെയായി ദിലീപുമായി പരിചയമുണ്ടെന്നും ജാമ്യ ഹര്‍ജിയില്‍ ശരത്ത് വ്യക്തമാക്കിയിരുന്നു. ഊട്ടിയില്‍ 2013 മുതല്‍ സൂര്യ വില്ലേജ് എന്ന ഹോട്ടലും നടത്തുന്നുണ്ടെന്നു ശരത്ത് അറിയിച്ചു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…