കണ്ണൂര്‍: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗ സ്ഥലത്തു പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെയും സംഘത്തെയും മര്‍ദിച്ച സംഭവത്തില്‍ 6 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെ കേസെടുത്തു.
മന്ത്രി എം.വി.ഗോവിന്ദന്റെ പഴ്സനല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട് ജോര്‍ജ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷജീര്‍, സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, സിപിഎം നേതാവ് പി.ജയരാജന്റെ ഗണ്മാന് എന്നിവര്‍ മര്‍ദിച്ചതായാണ് റിജില്‍ പരാതി നല്‍കിയിരുന്നത്. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
പൊലീസിനെ ആക്രമിച്ചുവെന്ന കേസില്‍ റിജില്‍ മാക്കുറ്റിയടക്കം 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (1) ജാമ്യം അനുവദിച്ചു.