കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു ദിലീപ് അടുപ്പമുള്ളവരോടു പറഞ്ഞുവെന്നതല്ലാതെ അതിനുള്ള നീക്കം നടത്തിയതായി തെളിവുണ്ടോയെന്നു വാദത്തിന്റെ ആദ്യ ഘട്ടത്തില്‍ കോടതി ചോദിച്ചിരുന്നു. ചില തെളിവുകളുണ്ടെന്നും തുറന്ന കോടതിയില്‍ പറയാതെ മുദ്രവച്ച കവറില്‍ നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ വസ്തുതകള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഇടവേളയ്ക്കുശേഷം ചേര്‍ന്നപ്പോള്‍ കോടതി പറഞ്ഞു. ആരോപണങ്ങള്‍ ഗുരുതരമാണ്. ക്രിമിനല്‍ ഗൂഢാലോചനയിലേക്കും പ്രേരണയിലേക്കും വിരല്‍ ചൂണ്ടുന്ന വിവരങ്ങളുണ്ട്. എന്നാല്‍ നിലവില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം സ്ഥിരീകരിക്കത്തക്ക വസ്തുതകളില്ലെന്നും വിശദ അന്വേഷണം വേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അന്വേഷണം സുഗമമായി മുന്നോട്ടുപോകാന്‍ വേണ്ട സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും പറഞ്ഞു. അന്വേഷണവുമായി ഏതു രീതിയിലും സഹകരിക്കാമെന്നു പ്രതികളുടെ അഭിഭാഷകനും മറുപടി നല്‍കി. കോടതിക്കു െകെമാറിയ രേഖകളെന്തെന്നു വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക വ്യക്തിയെ സ്വാധീനിക്കാനുള്ള ശ്രമം സംബന്ധിച്ച തെളിവാണെന്നാണു സൂചന.