ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഇനി രാത്രി ‘കൂര്‍ക്കംവലി’യല്ലാതെ മറ്റു ബഹളങ്ങള്‍ നടപ്പില്ല. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും വിലക്കി റെയില്‍വേ ഉത്തരവിറക്കി. ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കൈക്കൊള്ളും.
കംപാര്‍ട്മെന്റുകളിലെ പ്ലഗ് പോയിന്റുകള്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ പ്രവര്‍ത്തനരഹിതമാണെന്ന് ഉറപ്പാക്കും. രാത്രി ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്നതിനു തടസ്സമില്ല.
രാത്രി വൈകിയുമുള്ള ബഹളം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. റെയില്‍വേ പൊലീസും ടിടിഇമാരും മറ്റു ജീവനക്കാരും യാത്രക്കാരെ ബോധവല്‍ക്കരിക്കും. യാത്രക്കാരെ കഴിവതും ബുദ്ധിമുട്ടിക്കാതെയാണു ജീവനക്കാര്‍ ജോലി ചെയ്യേണ്ടതെന്നും നിര്‍ദേശമുണ്ട്.