നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് നടന്‍ ദിലീപ്

0 second read
0
0

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് നടന്‍ ദിലീപ്. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നത്. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതി അനുവദിച്ച വിചരണക്കാലാവധി അടുത്തമാസം അവസാനിക്കും. വിചാരണക്കാലാവധി രണ്ടു മൂന്നു തവണ നീട്ടി നില്‍കിയിരുന്നു. ഇനിയും നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് സുപ്രീം കോടതി അടുത്തമാസം വരെ സമയം നല്‍കിയത്.

എന്നാല്‍ കേസില്‍ ഉണ്ടായിരിക്കുന്ന പുതിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത്. നാളെ സുപ്രീം കോടതി ഇത് പരിഗണിക്കാനിരിക്കെയാണ് അതിനെതിരെ ദിലീപിന്റെ എതിര്‍ സത്യവാങ്മൂലം.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…