കാസര്‍കോട്: ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എആര്‍ ക്യാംപിലെ ഗ്രേഡ് എസ്ഐ നാരായണന്, സിവില്‍ പൊലീസ് ഓഫിസര്‍ ബിജുമോന് എന്നിവര്‍ക്കെതിരെയാണു റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എഡിഎം ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു കൈമാറി.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഉയര്‍ത്തിയ പതാകയാണു തലകീഴായത്. അബദ്ധം മനസിലായതു മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണു പതാക തലകീഴായതു ചൂണ്ടിക്കാട്ടിയത്. പിന്നീടു പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി.