ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 89 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയാണ് പ്രഖ്യാപിച്ചത്. ഇതില്‍ വനിതാ സ്ഥാനാര്‍ത്ഥികളായി 37 പേര് ഉള്‍പ്പെടും.
നേരത്തെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റില്‍ വനിതകളെ മത്സരിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പുറത്തിറക്കിയ 125 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. 41 പേരുടകളടങ്ങുന്ന രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 16 സ്ത്രീകളായിരുന്നു ഉള്‍പ്പെട്ടത്.
ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ, ഓണറേറിയം ഉയര്‍ത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ആശാ വര്‍ക്കര്‍ പൂനം പാണ്ഡെ തുടങ്ങിയവര്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നു.