
തൃശ്ശൂര്‍: തൃശ്ശൂര്‍ ചിമ്മിനി കാട്ടില്‍ നിന്ന് ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകര്‍ കാട്ടിനുള്ളില്‍ കണ്ടെത്തിയത്. നടക്കാനാവാത്ത സ്ഥിതിയിലാണ്.
വനപാലകര്‍ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. അല്ലെങ്കില്‍ കൂട്ടംതെറ്റിയതാകാനും സാധ്യതയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്ന് കരുതുന്നതായി വനപാലകര്‍ അറിയിച്ചു.