കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപണ വിധേയനായ നടന് ദിലീപിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂരിന്റെ മകന് സോണി നെല്ലൂരിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ആരോപണ വിധേയനായ പ്രതി തന്നെ പോലീസ് ആവശ്യപ്പെട്ട ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നു പറയുന്ന വിചിത്ര സംഭവം നമ്മുടെ ഇന്ത്യ രാജ്യത്തല്ലാതെ വേറെ എവിടെയെങ്കിലും കേട്ടുകേള്‍വി പോലുമുണ്ടാകുമോയെന്നാണ് സോണി ചോദിക്കുന്നത്.
കോടതിയും പ്രതികളും തമ്മില്‍ കള്ളനും പോലീസും കളിക്കുകയാണോ ?സാധാരണക്കാരനായിരുന്നെങ്കില്‍ ഇന്ന് അവന്റെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമായിരുന്നോ? ആക്രമിക്കപ്പെട്ട നടി പേടിച്ചു ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുന്പില് തനിക്ക് പറയാനുള്ളത് ആര്‍ജവത്തോടെ വെളിപ്പെടുത്തണമെന്നും സോണി ആവശ്യപ്പെടുന്നു.
സോണി നെല്ലൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ആരോപണ വിധേയനായ പ്രതി തന്നെ പോലീസ് ആവശ്യപ്പെട്ട ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നു പറയുന്ന വിചിത്ര സംഭവം നമ്മുടെ ഇന്ത്യ രാജ്യത്തല്ലാതെ വേറെ എവിടെയെങ്കിലും കേട്ടുകേള്‍വി പോലുമുണ്ടാകുമോ.
ബാങ്കിങ് ചെയ്യുന്ന ഫോണല്ല മരിച്ചു പോയ അവന്റെ അപ്പന്റെ ഫോണ്‍ വരെ പോലീസ് എടുപ്പിച്ചേനെ. ദിലീപ് തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.പക്ഷെ ഈ സംഭവവികാസങ്ങള്‍ ഒക്കെ കാണുമ്പോള്‍ ദിലീപിനെ കുറിച്ച് മഹാനായ നടന് തിലകന് പറഞ്ഞത് അന്വര്‍ഥമാക്കുകയാണ് ‘മലയാള സിനിമയിലെ കൊടും വിഷമാണ്’.
പക്ഷെ വിധി എന്തായിരിക്കുമെന്ന് വിധി പറയുന്ന ജഡ്ജിയെക്കാള്‍ മുന്നേ കേരളത്തിലെ അമ്മ പെങ്ങന്മാരുള്ള ജനതയ്ക്ക് മനസിലായിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. ആക്രമിക്കപ്പെട്ട നടി പേടിച്ചു ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുന്പില് തനിക്ക് പറയാനുള്ളത് ആര്‍ജവത്തോടെ വെളിപ്പെടുത്തണം.