ന്യൂഡല്‍ഹി: പുതിയ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി. വാരാന്ത്യ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിച്ചു. 50 ശതമാനം ആളുകളുമായി തീയേറ്ററുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തിക്കാം. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചു.
സ്കൂളുകളും കേളേജുകളും ഉടന്‍ തുറക്കില്ല. വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 20ല്‍ നിന്നും 200 ആക്കി ഉയര്‍ത്തി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഡല്‍ഹി ദുരന്തര നിവാരണ അതോറിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതില്‍ അന്തിമ തീരുമാനമുണ്ടായത്.
വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയുള്ള രാത്രികാല കാര്‍ഫ്യൂ നിയന്ത്രണം ഡല്‍ഹിയില്‍ തുടരും. 50 ശതമാനം ജീവനക്കാരോടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ ഓഫീസുകള്‍ക്കും പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.