ഹൂസ്റ്റന്‍: ന്യൂയോര്‍ക്ക് സിറ്റി മെട്രോപൊളിറ്റന്‍ ഏരിയയിലും ന്യൂ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഞ്ഞും കാറ്റും വീശിയടിച്ചതിന് ശേഷം ശനിയാഴ്ച കിഴക്കന്‍ മാസച്യുസിറ്റ്‌സിനെ ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് കീഴടക്കി. പ്രദേശത്ത് ജനജീവിതം ദുസഹമായിട്ടുണ്ട്. കിഴക്കന്‍ തീരത്തിന്റെ വ്യാപകമായ ഭാഗങ്ങളില്‍ ഹിമപാത മുന്നറിയിപ്പ് പ്രാബല്യത്തില്‍ വന്നു. പ്രദേശത്തുടനീളമുള്ള ആളുകള്‍ തണുത്തുറഞ്ഞ താപനില, കനത്ത മഞ്ഞുവീഴ്ച, മോശപ്പെട്ട യാത്രാ സാഹചര്യങ്ങള്‍, വ്യാപകമായ വൈദ്യുതി തകരാറുകള്‍ എന്നിവ അഭിമുഖീകരിക്കുന്നു.
കൊടുങ്കാറ്റ് ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഒരടിയിലധികം മഞ്ഞും കിഴക്കന്‍ മാസച്യുസിറ്റ്‌സിന്റെ ഭാഗങ്ങളില്‍ രണ്ടടിയിലോ അതില്‍ കൂടുതലോ മഞ്ഞ് വീണു കിടക്കുകയാണ്. നാഷനല്‍ വെതര്‍ സര്‍വീസ് ശനിയാഴ്ച രാവിലെ 7 മണി വരെയുള്ള മഞ്ഞുവീഴ്ചയുടെ അളവ് റിപ്പോര്‍ട്ട് ചെയ്തു: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ട്: 5.1 ഇഞ്ച്, സെന്‍ട്രല്‍ പാര്‍ക്ക്: 5.3 ഇഞ്ച്, ഈ ദിവസത്തെ റെക്കോര്‍ഡ് മഞ്ഞുവീഴ്ചയാണിത്. 1904ല്‍ 4.7 ഇഞ്ച് രേഖപ്പെടുത്തിയ മഞ്ഞുവീഴ്ചയെ ജനുവരി 29ന് മറികടന്നു. ഫിലഡല്‍ഫിയ രാജ്യാന്തര വിമാനത്താവളം: 6 ഇഞ്ച്, ബ്രിഡ്ജ്പോര്‍ട്ട്, കോണ്‍.: 6.9 ഇഞ്ച്, ബോസ്റ്റണ്‍ ലോഗന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്: 3 ഇഞ്ച് എന്നിങ്ങനെയാണ് മഞ്ഞിന്റെ താണ്ഡവം.