തൃശ്ശൂര്‍: ലോകത്തെ വൈറസ് ബാധയുടെ ഭീതിയില്‍ നിര്‍ത്തിയ കോവിഡ് രോഗം ഇന്ത്യയിലെത്തിയിട്ട് ഞായറാഴ്ച രണ്ടുവര്‍ഷം. രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു. 2020 ജനുവരി 30-ന് സ്വരാജ് റൗണ്ടിലുള്ള ജനറല്‍ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്.
ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു അത്. അന്ന് അഡ്മിറ്റായിരുന്നവരെല്ലാം രോഗഭയത്താല്‍ ആശുപത്രിവിട്ടിരുന്നു. ഇതുവരെ കോവിഡ് കേരളത്തില്‍ മാത്രം 53,191 പേരുടെ ജീവനെടുത്തു. രോഗികള്‍ 58.25 ലക്ഷം കടന്നു.