ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലിഷ് യുവതാരം മേസണ്‍ ഗ്രീന്‍വുഡിനെതിരെ കടുത്ത ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ മുന്‍ വനിതാ സുഹൃത്ത് ഹാരിയറ്റ് റോബ്സണ് രംഗത്ത്. ഗ്രീന്‍വുഡ് ശാരീരികമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച ഹാരിയറ്റ്, ചോരയൊലിപ്പിച്ചു നില്ക്കുന്ന സ്വന്തം ചിത്രങ്ങളും വിഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ഗ്രീന്‍വുഡ് അസഭ്യ വര്‍ഷം നടത്തിയെന്ന് ആരോപിച്ച് ഓഡിയോ ക്ലിപ്പുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഗ്രീന്‍വുഡിന്റെ മര്‍ദ്ദനത്തിലേറ്റ പരുക്കാണെന്ന് വ്യക്തമാക്കി വായില്‍നിന്ന് ചോരയൊലിക്കുന്ന വിഡിയോ ഉള്‍പ്പെടെ ഹാരിയറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനു പുറമെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനത്തില്‍ സംഭവിച്ച പാടുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ ക്രൂരതകള്‍ ഹാരിയറ്റ് പരസ്യമാക്കിയത്.
‘മേസണ്‍ ഗ്രീന്‍വുഡ് എന്നോട് എന്താണ് ചെയ്യുന്നത് എന്ന് അറിയേണ്ടവര്ക്കുവേണ്ടി’ എന്ന ക്യാപ്ഷന്‍ സഹിതമാണ് വിഡിയോയും ചിത്രങ്ങളും പങ്കുവച്ചത്.
Genuinely makes me sick that people can be like this 😵💫 #masongreenwood pic.twitter.com/l1OhTg3ng2
— ZBM (@yaboyzbm) January 30, 2022