അഗളി:ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിന് അഭിഭാഷകനെ ചുമതലപ്പെടുത്തി നടന് മമ്മൂട്ടി. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ വി. നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ചുമതലപ്പെടുത്തിയത്.
സര്‍ക്കാരാകും കേസ് നടത്തുക. കുടുംബത്തിന് ആവശ്യമായ നിയമോപദേശമോ, മധുവിന്റെ കുടുംബം ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആയിരിക്കും അഭിഭാഷകന് നല്‍കുക. ഇതിനായി അഭിഭാഷകന് മധുവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തും.