നടി മാളവിക മോഹനന്റെ ഇഷ്ടപ്പെട്ട യാത്രാ ഡെസ്റ്റിനേഷനുകള്‍

0 second read
0
0

നടി മാളവിക മോഹനന്റെ ഇഷ്ടപ്പെട്ട യാത്രാ ഡെസ്റ്റിനേഷനുകള്‍. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ നടി, ഇത്തരം സ്ഥലങ്ങളില്‍ നിന്നും സ്വന്തം ക്യാമറയില്‍ എടുത്ത മനോഹരചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പുതിയൊരു മൂഡിലാണ് നടി; പതിവു കാടും മേടുമെല്ലാം ഒന്നു മാറ്റിപ്പിടിച്ച്, കടലിന്റെ കാഴ്ചകള്‍ക്കായി മാലദീപിലേക്ക് പറന്നെത്തിയിരിക്കുകയാണ് മാളവിക.

റിസോര്‍ട്ടിലെ വുഡന്‍ ഡോക്കില്‍, മഞ്ഞ നിറമുള്ള ബിക്കിനിയണിഞ്ഞു കടലിലേക്ക് കാല്‍ താഴ്ത്തിയിട്ട് ഇരിക്കുന്ന ചിത്രം മാളവിക പോസ്റ്റ് ചെയ്തു. ‘ഞാന്‍ എല്ലാക്കാലവും ഒരു പര്‍വ്വതപ്രേമിയായിരുന്നു, എന്നാല്‍ പുതിയ പര്യവേഷണങ്ങള്‍ ആരംഭിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്ന് തോന്നുന്നു’ മാളവിക ഈ ചിത്രത്തോടൊപ്പം കുറിച്ചു.

റിസോര്‍ട്ടിലൂടെ നടക്കുന്ന ഒരു വീഡിയോയും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്.മാലദ്വീപിലെ ഷാവിയാനി അറ്റോളിലുള്ള ജെ ഡബ്ല്യു മാരിയറ്റിന്റെ ലക്ഷ്വറി റിസോര്‍ട്ടിലാണ് മാളവികയുടെ വെക്കേഷന്‍ താമസം. ആഡംബരവും പ്രകൃതിരമണീയതയും ഒന്നുചേരുന്ന ഒരിടമാണ്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അതിശയകരമായ കാഴ്ചകള്‍ പകരുന്ന ജെ ഡബ്ല്യു മാരിയറ്റ് മാലിദ്വീപ് റിസോര്‍ട്ട് സ്പാ. സ്‌റ്റൈലിഷ് ഓവര്‍വാട്ടര്‍ വില്ലകളിലും ബീച്ച് വില്ലകളിലും താമസിക്കാം. പ്രാദേശിക മാലദ്വീപ് സംസ്‌കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച, അറുപതോളം വില്ലകളാണ് ഇവിടെ താമസത്തിനായി ഒരുക്കിയിരിക്കുന്നത്. ഓരോ വില്ലയ്ക്കും സ്വകാര്യ മട്ടുപ്പാവ്, വുഡന്‍ ഡെക്ക്, പൂള്‍, ഔട്ട്‌ഡോര്‍ ഷവര്‍ എന്നിവയുണ്ട്.

ഭക്ഷണപ്രേമികള്‍ക്ക് ട്രീടോപ്പ് ഡൈനിംഗും ബുഫെയുമായി വ്യത്യസ്തമായ തായ്, ജാപ്പനീസ്, ഇറ്റാലിയന്‍, മറ്റു ഇന്റര്‍നാഷണല്‍ രുചികള്‍ ആസ്വദിക്കാം. വ്യത്യസ്തമായ വൈനുകളും കോക്ക്‌ടെയിലുകളും ഇതോടൊപ്പം രുചിക്കാം. അതിസുന്ദരമായ സൂര്യാസ്തമനക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള റൊമാന്റിക് അവസരവുമുണ്ട്.

 

Load More Related Articles
Load More By Editor
Load More In Showbiz

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…