തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിന് എതിരെ രൂക്ഷ വമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു.
ബഡ്ജറ്റില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടിയില്ല. കാര്‍ഷിക മേഖലക്ക് നീക്കിവച്ച തുക കഴിഞ്ഞ ബഡ്ജറ്റിനെക്കാള്‍ കുറവാണെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 39000 കോടി രൂപയാണ് വാക്‌സിനായി മാറ്റിവച്ചത്. എന്നാല്‍ ഈ ബഡ്ജറ്റില്‍ അത് 5000 കോടിയായി കുറച്ചു. വാക്‌സിന്‍ എല്ലാവരിലും എത്തിയിട്ടില്ല. രണ്ടാമാത്തെ ഡോസ് നടന്ന് കൊണ്ടിരിക്കുകയാണ്. ബൂസ്റ്റര്‍ ഡോഡ് ഉള്‍പ്പെടെ കൊടുക്കേണ്ട സാഹചര്യത്തിലാണ് ഇത്തരത്തില്‍ മാറ്റിവച്ച തുകയില്‍ കുറവ് വന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.