തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ അവധി സമ്പ്രദായം പരിഷ്‌ക്കരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള കണ്ടക്ടര്‍, മെക്കാനിക് വിഭാഗം ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളത്തിന്റെ 50% നല്‍കി ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ അവധി അനുവദിക്കും. ഫെബ്രുവരി 28ന് മുന്‍പ് ഇതിനുള്ള അപേക്ഷ നല്‍കണം.
പകുതി ശമ്പളത്തില്‍നിന്ന് പ്രതിമാസം കുറവ് ചെയ്യുന്ന തുക കഴിച്ച് ബാക്കി തുക ജീവനക്കാരന് അനുവദിക്കും. അവധി കാലയളവ് വാര്‍ഷിക ഇന്‍ക്രിമെന്റ്, പെന്‍ഷന്‍ എന്നിവ കണക്കാക്കാന്‍ മാത്രം പരിഗണിക്കും. ഗ്രേഡ് പ്രമോഷന്‍ ഉള്‍പ്പെടെയുള്ള പ്രമോഷനുകള്‍ക്ക് ഈ കാലയളവ് പരിഗണിക്കില്ല. അപേക്ഷിക്കുന്നവര്‍ കോര്‍പറേഷന്റെ സജീവ സേവനത്തില്‍ ഉള്ളവരും പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയവരും ആയിരിക്കണം.
കോര്‍പറേഷന്റെ അനുമതിയോടു കൂടി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവര്‍ കാലാവധി പൂര്‍ത്തിയാക്കി തിരികെ പ്രവേശിച്ചശേഷമേ ഈ അവധിക്ക് അര്‍ഹതയുണ്ടാകൂ. നിര്‍ബന്ധിത വിരമിക്കലിന് അപേക്ഷ നല്‍കിയിട്ടുള്ളവരെ ഇതിനു പരിഗണിക്കില്ല. സസ്‌പെന്‍ഷനില്‍ കഴിയുന്നവരെയും പരിഗണിക്കില്ല. മെഡിക്കല്‍ അവധിയില്‍ തുടരുന്ന ജീവനക്കാര്‍ക്ക് കോര്‍പറേഷന്റെ തീരുമാനപ്രകാരം അവധി അനുവദിക്കും.