മോസ്‌കോ: യുക്രെയ്ന്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തി റഷ്യ. യുദ്ധഭീതി മാറ്റുന്നതിന്റെ ഭാഗമായി ക്രൈമിയ ഉപദ്വീപിലെ സൈനികാഭ്യാസം അവസാനിപ്പിക്കുന്നതായി റഷ്യ അറിയിച്ചു. സേനാപിന്മാറ്റത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്നു സൈനികരുടെ ആദ്യസംഘത്തെ പിന്‍വലിക്കുമെന്നു റഷ്യ അറിയിച്ചതിനു പിന്നാലെയാണു നടപടി.
പരിശീലനങ്ങള്‍ക്കു ശേഷം സതേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റ് യൂണിറ്റിലെ സൈനികര്‍ സേനാ ക്യാംപുകളിലേക്കു മടങ്ങിയെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സേനാപിന്മാറ്റത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ടാങ്കുകള്‍, യുദ്ധ വാഹനങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ ക്രൈമിയയില്‍നിന്നു തിരിച്ചെത്തിക്കുകയാണ്.
അതേസമയം, റഷ്യ യുക്രെയ്‌നെ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് യൂറോപ്പിലെ പല രാജ്യങ്ങളുടെയും നിലപാട്. ആക്രണത്തിന് വളരെയധികം സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്നാണു റഷ്യ ചിത്രങ്ങള്‍ പുറത്തുവിട്ടത്. റഷ്യയുടെ ഉദ്ദേശ്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന ബൈഡന്‍, യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി.