പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ബാക്കിയെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്

1 second read
0
0

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിനു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ടിനു രണ്ട് ഭാഗങ്ങളാണുള്ളത്. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു നേരത്തേ തയാറാക്കിയ രേഖ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.

പരിഹരിക്കേണ്ട സംഘടനാ പ്രശ്‌നങ്ങള്‍ ബാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിഭാഗീയത അവസാനിച്ചു, എന്നിട്ടും ചില ജില്ലകളില്‍ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നെന്ന് കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണു സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. കരട് റിപ്പോര്‍ട്ട് നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കും. ചര്‍ച്ചയ്ക്ക് ശേഷം സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…