തിരുവനന്തപുരം: സര്‍ക്കാര്‍ ചെയ്തുകൊടുത്ത നിയമവിരുദ്ധമായ സേവനങ്ങള്‍ക്കു പകരം സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ടുള്ള മംഗളപത്ര സമര്‍പ്പണമാണു ഗവര്‍ണര്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജനങ്ങള്‍ ആശങ്കയോടെ നോക്കിക്കാണുന്ന സില്‍വര്‍ലൈന്‍ പദ്ധതിയെ പുകഴ്ത്തുക മാത്രമല്ല, അതു പരിസ്ഥിതി സൗഹൃദമെന്ന് പറയാന്‍ വരെ ഗവര്‍ണര്‍ തന്റേടം കാട്ടിയത് ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ്.
കേരളത്തെ തകര്‍ക്കാന്‍ പോകുന്ന സില്‍വര്‍ ലൈനിനു കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശാനുള്ള സാധ്യതയാണു കാണുന്നത്. സ്വാര്‍ത്ഥലാഭത്തിനായി ഭരണഘടനാപരമായ പദവി ദുര്‍വിനിയോഗം ചെയ്ത ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. കേരളത്തെ വ്യാവസായിക സൗഹൃദമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചതില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സിപിഎം തൊഴിലാളി സംഘനകള്‍ വിവിധ തൊഴിലിടങ്ങളില്‍ കുത്തിയ കൊടി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.