പുത്തന്‍ പൊലീസ് ജീപ്പ് അമ്പലത്തില്‍ പൂജിച്ചുവെന്ന്: വിവാദം തണ്ണിത്തോട് സ്റ്റേഷനില്‍ കിട്ടിയ ഗൂര്‍ഖ ജീപ്പിനെ ചൊല്ലി

0 second read
0
0

കോന്നി: പുതുപുത്തന്‍ പൊലീസ് ജീപ്പ് അമ്പലത്തില്‍ എത്തിച്ച് പൂജിച്ചുവെന്ന് വിവാദം ഉയരുന്നു. തണ്ണിത്തോട് സ്റ്റേഷനിലേക്ക് നല്‍കിയ ജീപ്പ് ആലുവാംകുടി ക്ഷേത്രത്തില്‍ പൂജിച്ച് മാലയിട്ടുവെന്നാണ് വിവാദം.

മലയോരമേഖലകളിലെ പൊലീസ് സ്റ്റേഷനിലേക്ക് സര്‍ക്കാര്‍ നല്‍കിയ ഗുര്‍ഖ ജീപ്പുകള്‍ ഏതു കാട്ടിലും മലയിലും ഓടിക്കയറുന്നവയാണ്. ഓഫ് റോഡിനായി പ്രത്യേകം തയാര്‍ ചെയ്തിട്ടുള്ള ജീപ്പ് മാവോയിസ്റ്റ് ഭീഷണി അടക്കം നേരിടുന്നതിന് വേണ്ടിയാണ് മലയോര സ്റ്റേഷനുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

അങ്ങനെ ഒരു ജീപ്പ് കിട്ടിയ സ്റ്റേഷനാണ് പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്. കൊക്കാത്തോട്, തണ്ണിത്തോട് വനമേഖലയിലെ ദുര്‍ഘടമായ പാതകള്‍ താണ്ടുന്നതിന് വേണ്ടിയാണ് ജീപ്പ് നല്‍കിയത്.

ഇപ്പോള്‍ ഈ ജീപ്പിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. കൊക്കാത്തോട് വനമേഖലയിലെ ആലുവാംകുടി കാനനക്ഷേത്രത്തില്‍ ഈ ജീപ്പ് കൊണ്ടു പോയി പൂജിച്ചുവെന്നും മാലചാര്‍ത്തിയെന്നുമുളള വിവാദമാണ് ഉയരുന്നത്. ആലുവാംകുടി ക്ഷേത്രം എല്ലാ മലയാളമാസവും ഒന്നാം തീയതിയാണ് തുറക്കുന്നത്. അന്ന് മാത്രമാണ് ഭക്തര്‍ക്ക് പ്രവേശനം. ദുര്‍ഘടമായ പാതയിലൂടെ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പില്‍ മാത്രമേ ക്ഷേത്രത്തില്‍ എത്താന്‍ കഴിയൂ.

കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നു പോയതാണ് ക്ഷേത്രം. മാസപൂജ മാത്രമാണ് നടക്കുന്നത്. വനമേഖല ആയതിനാല്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇതിനോട് ചേര്‍ന്ന് ഒരു കുളമുള്ളതിനാല്‍ വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനും എത്തും.

ഗുര്‍ഖ ജീപ്പ് കിട്ടിയതിന്റെ പിറ്റേന്നാണ് ആലുവാംകുടിയിലേക്ക് പോയത്. കുംഭമാസം ഒന്നാം തീയതി നട തുറന്നതിനോട് അനുബന്ധിച്ച് സുരക്ഷ ഒരുക്കാന്‍ പോയതായിരുന്നു. പുതിയ വാഹനം ആലുവാംകുടി ക്ഷേത്രത്തില്‍ എത്തിച്ച് പൂജ നടത്തിയെന്ന തരത്തിലുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പുകളിലും ചര്‍ച്ച നടന്നു.

വാഹനപൂജ നടത്തിയത് അല്ലെന്നും ക്ഷേത്രത്തിലെ പൂജാരി തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഒരു മാല കൊണ്ട് ചാര്‍ത്തിയതാണെന്നുമാണ് തണ്ണിത്തോട്ടിലെ പൊലീസുകാര്‍ പറയുന്നത്. നേരത്തേയും വാഹനവുമായി ചെയ്യുമ്പോള്‍ ഇങ്ങനെ ചെയ്യാറൂണ്ടെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

 

Load More Related Articles
Load More By Editor
Load More In Exclusive

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…