കണ്ണൂര്‍: തലശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങവെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഹരിദാസിനെ വീടിനു മുന്നില്‍വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.
ബഹളം കേട്ട് ഓടിയെത്തിയവര്‍ ഹരിദാസിനെ തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹരിദാസിന്റെ ശരീരത്ത് നിരവധി വെട്ടുകളുണ്ടെന്നാണ് വിവരം. ഒരു കാല് പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലാണ്.ഹരിദാസിനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് സുരനും വെട്ടേറ്റു.