ബ്രിട്ടന്‍ കയറ്റി അയച്ച ആശുപത്രി അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ശ്രീലങ്ക മടക്കി അയച്ചു

1 second read
0
0

കൊളംബോ: രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമായി ബ്രിട്ടന്‍ കയറ്റി അയച്ച ആശുപത്രി അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ശ്രീലങ്ക മടക്കി അയച്ചു. 2017 സെപ്റ്റംബര്‍ മുതല്‍ 2019 വരെ ശ്രീലങ്കന്‍ തുറമുഖത്തെത്തിയ 3,000 ടണ്ണോളം വരുന്ന അപകടകരമായ വസ്തുക്കളില്‍ 45 കണ്ടെയ്നര്‍ മാലിന്യമാണ് തിങ്കളാഴ്ച കപ്പലില്‍ കയറ്റി അയച്ചത്. ആകെ 265 കണ്ടെയ്നറുകളില്‍ ആയാണ് മാലിന്യം ശ്രീലങ്കയില്‍ എത്തിയത്.

21 കണ്ടെയ്നര്‍ മാലിന്യം 2020 സെപ്റ്റംബറില്‍ ശ്രീലങ്ക യുകെയിലേക്ക് കയറ്റി അയച്ചിരുന്നു. അവശേഷിച്ച 45 കണ്ടെയ്നര്‍ മാലിന്യമാണ് തിങ്കളാഴ്ച കയറ്റി അയച്ചത്. നിയമപ്രകാരം ഉപയോഗശൂന്യമായ മെത്തകളും കാര്‍പെറ്റുകളും തുണിത്തരങ്ങളും മാത്രമാണ് കണ്ടെയ്നറുകളില്‍ ഉണ്ടാകേണ്ടതെങ്കിലും ആശുപത്രി മാലിന്യങ്ങളും മോര്‍ച്ചറിയില്‍ നിന്നുള്ള ശരീരഭാഗങ്ങളും ബാന്‍ഡേജുകളും അടക്കമുള്ളവ അന്വേഷണത്തില്‍ കണ്ടെത്തി.

2017-18 വര്‍ഷങ്ങളില്‍ 180 ടണ്ണോളം മാലിന്യങ്ങള്‍ ഇന്ത്യയിലേക്കും ദുബൈയിലേക്കും തിരിച്ചു വിട്ടിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ശ്രീലങ്കയ്ക്കു പുറമേ നിരവധി ഏഷ്യന്‍ രാജ്യങ്ങളാണ് അനധികൃതമായി കയറ്റി അയയ്ക്കുന്ന മാലിന്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് തിരികെ വിട്ടത്. 2020ല്‍ മലേഷ്യയും 42 കണ്ടെയ്നര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രിട്ടനിലേക്ക് കയറ്റി അയച്ചിരുന്നു. അനധികൃതമായി മാലിന്യങ്ങള്‍ കയറ്റി അയച്ചതിന് നിയമനടപടികളുമായി മുന്നാട്ടു പോകാനുള്ള ശ്രമങ്ങളും ശ്രീലങ്ക ആരംഭിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു കസ്റ്റംസ് മോധാവി വിജിത രവിപ്രിയ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…