ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയോട് 2-1ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

2 second read
0
0

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയോട് 2-1ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. വാശിയേറിയ പോരാട്ടത്തില്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ (28), ജാവിയര്‍ സിവെരിയോ (87) എന്നിവരാണു ഹൈദരാബാദിനായി വല കുലുക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി പകരക്കാരനായി ഇറങ്ങിയ വിന്‍സി ബരെറ്റോ (95) ആശ്വാസ ഗോള്‍ നേടി.

ജയത്തോടെ സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടുന്ന ആദ്യ ടീമായി ഹൈദരാബാദ്. 18 മത്സരങ്ങളില്‍നിന്ന് ഹൈദരാബാദിന് 35 പോയിന്റുണ്ട്. 17 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് 27 പോയിന്റുമായി അഞ്ചാമതാണ്. കഴിഞ്ഞ മത്സരത്തില്‍ ഡഗ്ഔട്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നടപടി നേരിട്ട ഹോസെ പെരേര ഡയസ് ഹൈദരാബാദിനെതിരെ ഇറങ്ങിയില്ല.

ഭൂട്ടാന്‍ താരം ചെഞ്ചോ ഗ്യെറ്റ്‌സെന്‍- അല്‍വാരോ വാസ്‌കേസ് സഖ്യമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിര. ഇരു പകുതികളിലുമായി 19 ഓളം ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്‌സ് പായിച്ചെങ്കിലും ഗോള്‍ നേടാനായത് അവസാനമിനിറ്റില്‍ മാത്രം. യുവതാരം ജീക്‌സന്‍ സിങ് കളിക്കാന്‍ ഇറങ്ങാത്തതും ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായി.

 

Load More Related Articles
Load More By Editor
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…