പതിനഞ്ചുകാരിക്ക് ലൈംഗിക പീഡനവും ദൃശ്യം പകര്‍ത്തി ഭീഷണിയും: തിരുവല്ല സ്വദേശിയെ പോക്സോ കോടതി 48 വര്‍ഷം തടവിന് വിധിച്ചു

0 second read
0
0

പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യം പകര്‍ത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് വിവിധ വകുപ്പുകളിലായി 48 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി.എല്ലാം കൂടിച്ചേര്‍ത്ത് 25 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രണ്ടര ലക്ഷം രൂപ പിഴയും കെട്ടിവയ്ക്കണം. തിരുവല്ല ഇരുവള്ളിപ്ര തിരുമൂലപുരം തോട്ടത്തില്‍ മലയില്‍, റോജിന്‍ ടി. രാജു (28)വിനെയാണ് പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്.

പെണ്‍കുട്ടി പ്ലസ് വണിന് പഠിക്കുകയായിരുന്നു. പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗിക ബന്ധത്തിനിരയാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്. പോക്സോ ആക്ട് നാലാം വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും വകുപ്പ് ആറ് പ്രകാരം 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും വകുപ്പ് എട്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക കഠിന തടവും എന്നിങ്ങനെ ആകെ 48 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയായും ശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നു പ്രത്യേകം പറഞ്ഞിട്ടുള്ളതിനാല്‍ 25 വര്‍ഷം തടവുശിക്ഷ അനുഭവിച്ച് പിഴ അടച്ചാല്‍ മതിയാകും.

2016 ലാണ് ചെന്നീര്‍ക്കര സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പ്രതി ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയ നിരന്തരമായി പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തി. പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോ തരപ്പെടുത്തി പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നു.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളില്‍ എത്തിയും ശല്യപ്പെടുത്തി. പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും പതിവായിരുന്നു. പ്രതിയുടെ ഭീഷണി മൂലം സ്‌കൂളില്‍ നിന്നും ബാഗും എടുത്ത് ക്ലാസ് സമയത്ത് പുറത്തേക്കു പോയ കുട്ടിയെ അധ്യാപകര്‍ ഹെഡ്മിസ്ട്രസിന്റെ റൂമില്‍ എത്തിച്ചു. എന്നാല്‍ പ്രതി ഓഫീസ് റൂമില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു.

സ്‌കൂള്‍ അധികൃതര്‍ വനിതാ ഹെല്‍പ് ലൈനില്‍ സഹായം അഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ കൂട്ടിക്കൊണ്ട് പോവുകയും ആയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതിക്കെതിരെ കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. പത്തനംതിട്ട ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന സുരേഷ് കുമാറിന്റെ ചുമതലയിലാണ് അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…