ന്യുഡല്‍ഹി: യുക്രൈനില്‍ നിന്നും മടങ്ങുന്ന ഇന്ത്യാക്കാര്‍ക്ക് റഷ്യന്‍ സൈന്യം സുരക്ഷ ഒരുക്കുമെന്ന് റഷ്യ. ഇന്ന് നടന്ന മോദി-പുതിന്‍ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. റഷ്യന്‍ അതിര്‍ത്തി വഴിയാണ് വിദ്യാര്‍ഥികളെ സൈന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിക്കുക. ഹാര്‍കിവില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം യുക്രൈന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. റഷ്യയുടെ സഹായത്തോടെ വിദ്യാര്‍ഥികളെ ഹാര്‍കിവില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആയിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുക്രൈനിലെ കിഴക്കന്‍ നഗരമായ ഹാര്‍കിവില്‍ കുടുങ്ങിയിരിക്കുന്നത്.