സഹോദരിമാരായ മൂന്ന് യുവതികളെ ഒരേദിവസം വിവാഹം ചെയ്ത് യുവാവ്

0 second read
0
0

സഹോദരിമാരായ മൂന്ന് യുവതികളെ ഒരേദിവസം വിവാഹം ചെയ്ത് യുവാവ്. കോംഗോ റിപ്പബ്ലിക്കിലെ ലുവിസോയുടെ വിവാഹമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒറ്റ പ്രസവത്തില്‍ ജനിച്ച സഹോദരിമാരാണ് ഇവര്‍. കാഴ്ചയില്‍ ഒരോ പോലെ ഇരിക്കുന്ന ഈ ട്രിപ്ലറ്റ്‌സിലെ നതാലി എന്ന യുവതിയുമായി ലുവിസോ പ്രണയത്തിലായിരുന്നു. എന്നാല്‍ തങ്ങളെക്കൂടി വിവാഹം ചെയ്യണമെന്ന സഹോദരിമാരുടെ അഭ്യര്‍ഥന ഇയാള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനിച്ചപ്പോള്‍ മുതല്‍ ഒന്നിച്ചുള്ള തങ്ങള്‍ക്ക് വിവാഹശേഷം പിരിയേണ്ടി വരില്ല എന്ന ആശ്വാസത്തിലാണ് സഹോദരിമാര്‍. എന്നാല്‍ മകന്‍ മൂന്ന് പേരെ ഒരുമിച്ച് വിവാഹം ചെയ്തത് ലുവിസോയുടെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ചടങ്ങില്‍നിന്നും വിട്ടുനിന്നു. തനിക്ക് അതില്‍ ദുഃഖമില്ലെന്നും മറ്റുള്ളവര്‍ വിവാഹത്തെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന ആശങ്കയില്ലെന്നും ലൂവിസോ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോംഗോയുടെ കിഴക്കന്‍ ഭാഗമായ ദക്ഷിണ കിവു ആണ് ഇവരുടെ സ്വദേശം. ഒന്നിലധികം പേരെ വിവാഹം ചെയ്യുന്നത് ഇവിടെ നിയമവിധേയമാണ്. നീല സ്യൂട്ട് ധരിച്ച ലൂവിസോയും വെള്ള ഗൗണ്‍ ധരിച്ച് യുവതികളും നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ വിവാഹവാര്‍ത്ത ഞെട്ടിച്ചെന്നാണ് പലരും കമന്റ് ചെയ്തത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…