അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24.81 കോടി രൂപ (1.2 കോടി ദിര്‍ഹം) ഇന്ത്യക്കാരന്. യുപി ടര്ക്കുളുവ സ്വദേശി മുഹമ്മദ് സമീര്‍ ആലമാണ് ഭാഗ്യവാന്. സമീര്‍ അടക്കം ഏഴു പേര് ചേര്‍ന്നാണു ടിക്കറ്റെടുത്തത്.
18 വര്‍ഷമായി ദുബായ് ഖിസൈസിലെ ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോര്‍ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ്. ജോലി വിടില്ല. ഇവിടെയും നാട്ടിലും ബിസിനസ് ചെയ്യാനാണു താല്പര്യമെന്നു സമീര്‍ പറഞ്ഞു. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം (2 കോടി രൂപ)മലയാളിയായ അജിത് വാരിയത്തിനു ലഭിച്ചു.