വാഷിങ്ടന്‍: ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ 3 ടണ്‍ ഭാരമുള്ള അവശിഷ്ടം ചന്ദ്രനില്‍ പതിച്ച് 65 അടി ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 8 വര്‍ഷം ബഹിരാകാശത്തു കറങ്ങിയ റോക്കറ്റിന്റെ അവശിഷ്ടമാണ് മണിക്കൂറില്‍ 5,700 കിലോമീറ്റര്‍ വേഗത്തില്‍ ഇടിച്ചിറങ്ങിയത്. ഗര്‍ത്തത്തെപ്പറ്റി പഠനം നടത്തുമെന്നു നാസയുടെ ലൂണാര്‍ മിഷന് വക്താവ് പറഞ്ഞു.
ചന്ദ്രനില്‍ റോക്കറ്റിന്റെ അവശിഷ്ടം പതിക്കാന്‍ പോകുന്നതായി നേരത്തേതന്നെ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയിരുന്നു. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിന്റെ അവശിഷ്ടമാണ് ഇതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. 2014 ഒക്ടോബറില്‍ ചൈനയുടെ ചാന്ദ്രപദ്ധതിയില് ഉപയോഗിച്ച മാര്‍ച്ച് 3 സി റോക്കറ്റിന്റെ ഭാഗമാണിതെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായെങ്കിലും ചൈന നിഷേധിച്ചു.