പനജി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ചാഹര്‍ വിവാഹിതനായി. ഇഷാനി ജോഹറാണ് വധു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയില്‍വച്ച് നടന്ന ആഘോഷപൂര്‍വമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇരുപത്തിരണ്ടുകാരനായ ചാഹര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
‘പരസ്പര പൂരകങ്ങളാകാനും പൂര്‍ത്തീകരിക്കാനും. ഈ ദിവസം ഇത്രമാത്രം സ്പെഷലാക്കിയ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ വിവാഹം സ്വപ്നതുല്യമാക്കിയ ഗോവയിലെ ടീമംഗങ്ങള്‍ക്കും നന്ദി’ – വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് രാഹുല്‍ ചാഹര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിലാണ് രാഹുല്‍ ചാഹര്‍ ഏറ്റവും ഒടുവില്‍ ഇന്ത്യയ്ക്കായി കളിച്ചത്. ഇതുവരെ ഒരു ഏകദിനത്തിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് ചാഹറിനെ