തിരുവനന്തപുരം: വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നയം വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചേക്കും. തോട്ടങ്ങളില്‍ ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കാനാണ് പദ്ധതി.
ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 1700 രൂപയാക്കാന്‍ സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ പൂര്‍ണബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം മുന്‍ സര്‍ക്കാരിന്റെ അവസാനവര്‍ഷത്തെ ബജറ്റിലെ തിരുത്തലുകളാണ് മന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ചത്.