തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഉത്പാദനക്ഷമത വര്ദ്ധിപ്പിക്കുവന്നതിനും ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് കാലഘട്ടത്തില്‍ ലക്ഷകണക്കിന് അഭ്യസ്തവിദ്യരായ പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. മികച്ച തൊഴില്‍ പരിശീലനം നേടിയവരും ദീര്‍ഘകാല തൊഴില്‍ പരിചയമുള്ളവരെയും കോര്‍ത്തിണക്കി മുന്നോട്ട് പോവണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
പ്രദേശിക തലത്തില്‍ നിര്‍മ്മാണ മേഖലയില്‍ 100 വരെ വ്യക്തികളെ ചേര്‍ത്ത് തൊഴില്‍ സേനകള്‍ രൂപവത്കരിക്കാനും ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കാനുള്ള പദ്ധതി ആവിഷ്കരിക്കും. നിര്‍മ്മാണ മേഖലയ്ക്ക് ആവശ്യമായ നൂതന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു കോടി രൂപ വരെ വായ്പയായി അനുവദിക്കാനും സബ്സിഡി നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.