തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ച സര്‍ക്കാര്‍, നാല് മാസമായിട്ടും അത് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 മുതല്‍ അനിശ്ചിതകാല സമരമാണ് നടത്തുക.
മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ക്കുള്ളത്. നിരക്ക് ഉയര്‍ത്തുന്ന കാര്യം ബജറ്റിലും ഉള്‍പ്പെടുത്തിയില്ല.
അതേസമയം, മിനിമം ബസ്ചാര്‍ജ് 10 രൂപയാക്കണമെന്നുള്ള ഗതാഗത മന്ത്രാലയത്തിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. നിലവില്‍ 2.5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള മിനിമം നിരക്ക് എട്ട് രൂപയാണ്.