മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. ജോ ബൈഡനുള്‍പ്പെടെ 13 പേരെയാണ് റഷ്യ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബന്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സള്ളിവന്‍ എന്നിവരും ഉള്‍പ്പെടും.
യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനു പകരമായാണ് ഈ നീക്കം. ഇവരെ റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സ്റ്റോപ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.