ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പൂര്‍ണ തൃപ്തനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

1 second read
0
0

കണ്ണൂര്‍: ജെബി മേത്തര്‍ക്കു രാജ്യസഭാ സീറ്റു നല്‍കിയ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പൂര്‍ണ തൃപ്തനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജെബിയുടെ പേര് അപ്രതീക്ഷിതമായി വന്നതല്ല. കെപിസിസി നല്‍കിയ 4 പേരുടെ പട്ടികയിലെ ഒരാള്‍ ജെബിയാണ്. 4 പതിറ്റാണ്ടുകള്‍ക്കു ശേഷം കേരളത്തില്‍ നിന്നൊരു കോണ്‍ഗ്രസ് വനിത രാജ്യസഭയിലേക്കു പോകുന്നതില്‍ അഭിമാനമുണ്ട്. വനിത, മുസ്ലിം എന്നീ പരിഗണനകള്‍ വച്ചായിരിക്കണം ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. 4 പേരുടെ പട്ടിക ഹൈക്കമാന്‍ഡിനു നല്‍കിയ ശേഷം, അതിലൊരാളായ എം.ലിജുവിനു വേണ്ടി രാഹുല്‍ ഗാന്ധിക്കു പ്രത്യേകം കത്തെഴുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍’-കെ.സുധാകരന്‍ പറഞ്ഞു.

‘ഹിന്ദി അറിയുന്നവര്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്കു വരണം. രമേശ് ചെന്നിത്തല ഹിന്ദി നന്നായി അറിയുന്ന നേതാവാണ്. എനിക്ക് ഹിന്ദി അറിയാമെങ്കിലും നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. അതാണു ദേശീയ രാഷ്ട്രീയത്തില്‍ നില്‍ക്കാത്തത്.’ – കെ.മുരളീധരന്‍ എംപി

‘രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസ് വീണ്ടും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പിന്നാലെ പോകുന്നത് വര്‍ഗീയത വളര്‍ത്തും.’ – വെള്ളാപ്പള്ളി നടേശന്‍ (എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി)

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…