കണ്ണൂര്‍: ഇത്രയും കഴിവുകെട്ട, ഗതികെട്ട ഒരു ഗവര്‍ണറെ കേരളം കണ്ടിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കണ്ണൂര്‍ സര്‍വകലാശാല വിസിക്കു പുനര്‍നിയമനം നല്കിയതു തെറ്റാണെന്നു സമ്മതിച്ച ശേഷം അതു തിരുത്താതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആ പദവിയിലിരിക്കാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെപിസിടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മേജര്‍ ഡോ.യു.അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു.