കൊച്ചി: സംസ്ഥാനത്തെ 19 പി.എസ്.സി. അംഗങ്ങള്‍ക്ക് മാസം ശമ്പളയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത് 44.63 ലക്ഷം രൂപ. മന്ത്രിമാര്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ ഇരട്ടിവരും ഇത്. പി.എസ്.സി. ചെയര്‍മാന്റെ മാസശമ്പളം 2.26 ലക്ഷം രൂപയാണ്. അംഗങ്ങളുടേത് 2.23 ലക്ഷം രൂപയും. പുറമേ ആനുകൂല്യങ്ങളും പെന്‍ഷനുമുണ്ട്. മന്ത്രിമാരുടെ മാസശമ്പളം ഒരു ലക്ഷത്തില്‍ താഴെയാണ്.
2019 ഒക്ടോബറിലെ കണക്കനുസരിച്ച് 21 മന്ത്രിമാര്‍ക്ക് ശമ്പളം നല്‍കാനായി മാസം വേണ്ടിവരുന്നത് 19,40,883 രൂപയായിരുന്നു.എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം പി.എസ്.സി. നല്കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനമാണ് പി.എസ്.സി. അംഗങ്ങള്‍ക്ക് പെന്‍ഷനായി നല്‍കുന്നത്. അടിസ്ഥാനശമ്പളം 70,290 രൂപയാണ്. അതായത് 35,000 രൂപയോളം പെന്‍ഷനായി ലഭിക്കും.