പാലക്കാട് : പുതുശ്ശേരിയിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പുതുശ്ശേരി മേഖല കമ്മിറ്റി പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. ചെവിയുടെ പിന്നിലും കൈയ്ക്കും കാലിനും പരുക്കേറ്റ അനുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫ്‌ലക്‌സ് കീറിയതിനെ ചൊല്ലിയുള്ള തർക്കമാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലെത്തിയത് എന്നു പൊലീസ് പറഞ്ഞു. അതേസമയം, ആർഎസ്എസ് നേതൃത്വത്തിന്റെ ആസൂത്രിത ആക്രമണമാണ് ഇതെന്നു സിപിഎം നേതൃത്വം ആരോപിച്ചു.