കൊച്ചി: ആലുവ മണപ്പുറത്തു കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകര സ്വദേശി ദിലീപ് (42) ആണു മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിനെ ബന്ധു രാജുവും സലീം എന്നൊരാളും ചേര്‍ന്നു ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്നതോടെ രക്തം വാര്‍ന്നാണു മരണം സംഭവിച്ചത്. രാജുവിനെയും സലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിനെ തുടര്‍ന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്തു വാണിജ്യമേളയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല.
എന്നിട്ടും ഇവര്‍ അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭയോട് പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.