പ്രണയത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

0 second read
0
0

കൂടല്‍: പ്രണയത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയ്ക്ക് 18 തികയാന്‍ മൂന്നു മാസം മാത്രമുള്ളപ്പോള്‍ പീഡിപ്പിക്കുകയും പിന്നാലെ ഗര്‍ഭം ധരിക്കുകയുമായിരുന്നു. ഇരയ്ക്ക് 18 തികഞ്ഞതിന് പിന്നാലെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വിവാഹം കഴിക്കുകയും ഹൈക്കോടതിയിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുകയും ചെയ്ത ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ആണ് പൊലീസ് പിടികൂടിയത്.

കലഞ്ഞൂര്‍ നിരത്തുപാറ കള്ളിപ്പാറയില്‍ തെക്കേചരുവില്‍ രഞ്ജിത്തി(26) നെയാണ് കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ എറണാകുളം നേവല്‍ ബേസിന് സമീപമുള്ള കാര്‍ഗോ കമ്പനിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അഞ്ചല്‍ ഉത്രവധക്കേസ് തെളിയുന്നതിന് കാരണക്കാരനായ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ മറ്റൊരു അന്വേഷണ ചാതുരിയാണ് പ്രതി അറസ്റ്റിലാകാന്‍ കാരണം.

ഏറെ നാടകീയത നിറഞ്ഞ കേസാണിത്. പ്രതിയും ഗര്‍ഭിണിയായ പെണ്‍കുട്ടിയും അയല്‍വാസികളായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായെന്ന വിവരം ചൈല്‍ഡ് ലൈനിന് മുന്നിലെത്തി. ഈ സമയം കുട്ടിക്ക് 18 തികയാന്‍ മൂന്നു മാസം കൂടിയുണ്ടായിരുന്നു. ചൈല്‍ഡ് ലൈനിന്റെ അറിയിപ്പ് പ്രകാരം പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

2020 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പ്രതിയുടെയും പെണ്‍കുട്ടിയുടെയും വീടുകളുടെ സമീപം വച്ചാണ് പീഡനം നടന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയാണ്. പൊലീസ് കേസ് എടുത്ത വിവരമറിഞ്ഞ് പ്രതി രഞ്ജിത്ത് മുങ്ങി. പെണ്‍കുട്ടിക്ക് 18 തികഞ്ഞതിന് പിന്നാലെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇരുവീട്ടുകാരും ചേര്‍ന്ന് പ്രതിയുമായി വിവാഹം നടത്തി. പൊലീസ് എടുത്ത പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കി.

ഇതിന് പ്രതി കൊച്ചി നേവല്‍ ബേസിലുള്ള കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒളിവില്‍പ്പോയ സമയം പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. ഇരയുമായി വിവാഹം കഴിയുകയും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി പോവുകയും ചെയ്തതിന് പിന്നാലെ പ്രതി തന്റെ ഫോണ്‍ ഓണാക്കി. ഈ വിവരം മനസിലാക്കിയ പൊലീസ് സംഘം കാര്‍ഗോ കമ്പനിയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടറെ കൂടാതെ എസ്ഐ ദില്‍ജേഷ്, എഎസ്ഐ ബിജു, എസ്സിപിഓ അജിത്, സി പി ഓ മാരായ ഫിറോസ്, അരുണ്‍, മായാകുമാരി എന്നിവരാണുണ്ടായിരുന്നത്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…