ജിദ്ദ: ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യം. യെമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. യെമനിലെ തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധന വിതരണ കേന്ദ്രമാണ്.
വെള്ളിയാഴ്ച ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ സൗദിയിലെ അരാംകോ എണ്ണ സംഭരണികള്‍ക്കു തീ പിടിച്ചിരുന്നു.തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു സൗദി അറേബ്യ മുന്നറിയിപ്പും നല്കിരുന്നു.