കേന്ദ്ര സഹമന്ത്രി വി.മുരളീധരനെക്കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന്  കോടിയേരി ബാലകൃഷ്ണന്‍

2 second read
0
0

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി.മുരളീധരനെക്കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ലൈന് കേന്ദ്രഅനുമതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വത്തിന് എതിരാണെന്നും കോടിയേരി പറഞ്ഞു.

‘പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കേന്ദ്രം വലിയ രീതിയില്‍ വില വര്‍ധിപ്പിച്ചു. ആ പ്രശ്നത്തില്‍നിന്നു ശ്രദ്ധ തിരിച്ചു വിടാനാണ് വി മുരളീധരന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ കെ-റെയില്‍ പ്രശ്‌നത്തിന്റെ പേരില്‍ കഴക്കൂട്ടത്തും മറ്റും ഇടപെടല്‍ നടത്തിയത്. അത്തരത്തില്‍ ഒരു കേന്ദ്രമന്ത്രി ഇടപെട്ടത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. കേരളത്തിന് വേണ്ടി നയാപൈസയുടെ ഗുണം ചെയ്യാന്‍ ആ മന്ത്രിക്ക് സാധിച്ചിട്ടുണ്ടോ?’- കോടിയേരി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…